Sunday, February 16, 2014

മനസുകള്‍ തമിള്‍ ഉള്ള അടുപ്പം .ഒന്നും ആഗ്രഹികാതെ ഉള്ള സ്നേഹം  . അതില്‍ എന്നെങ്കിലും വിള്ളല്‍ ഒരാളില്‍ നിന്നും ഉണ്ടായാല്‍  എന്നും മനസിനൊരു സുഗമുള്ള വേദന നമ്മള്‍ അറിയാതെ തന്നെ മനസ്സില്‍ സ്ഥാനം പിടിക്കും. ഒന്നും ഇല്ലാതാകുമ്പോള്‍ എല്ലാം ഉള്ളപോലെയും എല്ലാം ഉണ്ടാകുമ്പോള്‍ ഒന്നുംഇ ല്ലാത്ത പോലെ  .അന്ന് ആര്‍കും  നഷ്ടപെടുന്നവന്റെ വേദന മനസിലാകാന്‍ കഴിയാതെ പോകും അതാരായാലും 
നിശബ്ദമായ ഇരുണ്ടമുറിയിലെ ഒറ്റപ്പെടലുകള്‍ എന്റെ ഹൃദയത്തില്‍ നിറച്ച കദനവും കണ്ണീരും കിനാക്കളും കടഞ്ഞെടുത് ഞാനിതാ നിനക്കായ്‌ തരുന്നു...അക്ഷരങ്ങളില്‍ കണ്ണീരിന്റെ ഉപ്പും പ്രണയത്തിന്റെ മധുരവും വിരഹത്തിന്റെ ചവര്പ്പും നിനക്കു രുചിച്ചെങ്കില്‍ ..പുതുമഴക്കൊപ്പം പെയ്ത മിന്നല്‍ പിണരിന്റെ ഞടുക്കം നിന്നെ പേടിപ്പെചെങ്കില്‍ എന്നോട് ക്ഷമിക്കുക..വെള്ളത്തില്‍ പുളയ്ക്കുന്ന വാരല്‍ മീന്‍ ഉണ്ടാക്കിയ ഓളങ്ങള്‍ പോലെ അത് നിമിഷാര്ധം കൊണ്ട് മറഞ്ഞു പോയേക്കും........



      അകലങ്ങളില്‍ നിന്നും അകലങ്ങളിലേക്ക് ഉള്ള ഒരു യാത്ര  അതാണ് ജീവിതം. . എന്നും എല്ലാറ്റിനും മറ്റൊരാളുടെ ആശ്രയം തേടേണ്ടി വരുക . എന്ന് തീരും ഈ യാത്ര.